കസ്റ്റംസിനെതിരെ രൂക്ഷ പരാമര്‍ശവുമായി സെക്രട്ടേറിയറ്റിലെ സിപിഐഎം അനുകൂല സംഘടനകള്‍

കസ്റ്റംസിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സെക്രട്ടേറിയറ്റിലെ സിപിഐഎം അനുകൂല സംഘടനകള്‍ രംഗത്ത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നാണ് സംഘടനയുടെ ആരോപണം.
‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം. സെക്രട്ടേറിയറ്റില്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും സംഘടന പരാതി നല്‍കി.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹരികൃഷ്ണനില്‍ നിന്ന് കസ്റ്റംസ് മൊഴിയെടുത്തിരുന്നു. നേരത്തെ എന്‍ഐഎയും ഇദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
Story Highlights – CPIM organizations – Secretariat – remarks against customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here