Advertisement

കെവിൻ വധക്കേസ്; ടിറ്റോ ജെറോമിനെ മർദ്ദിച്ചെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

January 11, 2021
2 minutes Read
Kevin murder petition Tito

കെവിൻ വധക്കേസ് പ്രതിയെ ജയിലധികൃതർ മർദ്ദിച്ച സംഭവത്തിൽ പ്രതിയുടെ പിതാവു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒൻപതാം പ്രതി ടിറ്റോ ജെറോമിനെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി പിതാവ് ജെറോം നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

ടിറ്റോയ്ക്ക് ജയിൽ ജീവനക്കാരിൽ നിന്നും മർദ്ദനമേറ്റെന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിൻ പ്രകാരമായിരുന്നു ജില്ലാ ജഡ്ജി റിപ്പോർട്ട് സമർപ്പിച്ചത്. ജനുവരി ഒന്നാം തീയതി പ്രതിയെ ജയിൽ ജീവനക്കാർ തല്ലിച്ചതച്ചതായി ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Read Also : കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദനമേറ്റെന്ന ആരോപണം; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

നിലവിൽ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് പ്രതി ടിറ്റോ ജെറോം.

അതേസമയം, സംഭവത്തിൽ, മൂന്ന് പ്രിസൺ ഓഫിസർമാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരുന്നു.

ബിജുകുമാർ, സനൽ എന്നിവർക്കെതിരെയാണ് നടപടി. ഇവരെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലേക്ക് മാറ്റി. പ്രിസൺ ഓഫിസറായ ബിജു കുമാറിനെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്കും മാറ്റി.

കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോമിനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ഹർജി നൽകിയതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ജയിൽ ഡി.ഐ.ജി തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് ജയിൽ ഡി.ഐ.ജിയുടെ ശുപാർശ ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

Story Highlights – Kevin murder case; The High Court will reconsider the petition filed for Tito Jerome today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top