പതിനെട്ട് മണിക്കൂർ പാകിസ്താൻ ഇരുട്ടിൽ; ഏഴ് ജീവനക്കാർക്ക് സസ്‌പെൻഷൻ

പാകിസ്താനിൽ പവർകട്ടിനെത്തുടർന്ന് പവർ പ്ലാന്റ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഒരു മാനേജരും ആറ് ജോലിക്കാരും ഉൾപ്പെടെ ഏഴ് ജീവനക്കാർക്കാണ് സസ്‌പെൻഷൻ.

സാങ്കേതിക തകരാറിനെത്തുടർന്ന് വാരാന്ത്യത്തിൽ വൻ ഗ്രിഡ് തകരാർ സംഭവിക്കുകയും രാജ്യം മുഴുവൻ ഇരുട്ടിലാകുകയും ചെയ്തിരുന്നു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവയുൾപ്പെടെ പാകിസ്താനിലെ എല്ലാ പ്രധാന നഗരങ്ങളും പൂർണമായി ഇരുട്ടിലായി. മിക്ക പ്രദേശങ്ങളിലും 18 മണിക്കൂർ വരെ പവർകട്ട് നീണ്ടുനിന്നു. സിന്ധ് പ്രവിശ്യയിലെ ഗുഡ്ഡു താപവൈദ്യുത നിലയത്തിലെ ജീവനക്കാരെ ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് സസ്പെൻഡ് ചെയ്തതായി കേന്ദ്ര വൈദ്യുതി കമ്പനി അറിയിച്ചു.

Story Highlights – Pakistan Suspends Power Plant Staff After Nationwide Blackout

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top