Advertisement

സിനിമാ സംഘടന പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

January 11, 2021
2 minutes Read

സിനിമാ സംഘടന പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുത്ത് കൂടിക്കാഴ്ച നടത്തും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചർച്ച. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാർജ്ജും ഒഴിവാക്കാതെ തിയേറ്ററുകളിൽ പ്രദർശനം പുനരാരംഭിക്കാൻ ആവില്ലെന്ന നിലപാടിലാണ് സംഘടനകൾ.

ഇളവുകൾ ലഭിച്ചില്ലെങ്കിൽ പതിമൂന്നാം തീയതി വിജയ് യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ കൊച്ചിയിൽ നിർമ്മാതക്കളുടെ യോഗവും പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ വിളിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമ്മാതാക്കൾ യോഗത്തിൽ പങ്കെടുക്കും.

Story Highlights – Representatives of the film industry will meet the Chief Minister today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top