മധ്യപ്രദേശിൽ 45 കാരിക്കും 13 കാരിയായ പെൺകുട്ടിക്കും ക്രൂരപീഡനം; പെൺകുട്ടി കൊല്ലപ്പെട്ടു

മധ്യപ്രദേശിൽ 45 കാരിക്കും 13 കാരിക്കും ക്രൂരപീഡനം. ഖാണ്ഡ്വ ജില്ലയിലാണ് ആദ്യ പീഡനം റിപ്പോർട്ട് ചെയ്തത്. ജമാനിയ ഗ്രാമത്തിൽ നിന്നാണ് രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്.
ഖാണ്ഡ്വയിൽ ടീ ഷോപ്പ് നടത്തുന്ന 45 കാരിയായ സ്ത്രീയെയാണ് രാത്രി ഉറങ്ങിക്കിടന്നപ്പോൾ മൂന്ന് പേർ വന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സ്ത്രീ അപകടനില തരണം ചെയ്തു.
ജാമനിയ ഗ്രാമത്തിൽ നിന്നാണ് രണ്ടാമത്തെ പീഡനം റിപ്പോർട്ട് ചെയ്തത്. പതിമൂന്ന് വയസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കടയിൽ നിന്ന് ബിസ്ക്റ്റ് വാങ്ങാൻ പോയപ്പോഴാണ് കടയുടമ പെൺകുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കടയുടമയും ഭാര്യയും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം കവറിൽകെട്ടി കളയാൻ ശ്രമിച്ചുവെങ്കിലും അയൽവാസികൾ പിടികൂടി. ഇരുവരേയും പൊലീസ് അറ്സ്റ്റ് ചെയ്തു.
Story Highlights – twin rape shocks madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here