ബെംഗളൂരു മയക്കുമരുന്ന് കേസ്; നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആൽവ അറസ്റ്റിൽ

ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയും നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആൽവ അറസ്റ്റിൽ. മയക്ക് മരുന്ന് കേസിലെ ആറാം പ്രതിയായ ആദിത്യയെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ മുതൽ ഒളിവിലായിരുന്നു ആദിത്യ ആൽവ.

ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആദിത്യയെ അറസ്റ്റ് ചെയ്തത്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ പേരുകളിൽ ആദിത്യ ആൽവയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൻ വിവേക് ഒബ്‌റോയിയുടെ വസതിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സിനിമ ലോകത്തെ ലഹരി മരുന്ന് ഇടപാടുകളെകുറിച്ചുള്ള അന്വേഷണത്തിലേക്ക് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി തുടങ്ങി പന്ത്രണ്ട് പേരെ അറസ്റ്റു ചെയ്തിരുന്നു.

Story Highlights – Bangalore drug case; Actor Vivek Oberoi’s brother-in-law Aditya Alva arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top