Advertisement

തുടരെ നാല് കൊവിഡ് ടെസ്റ്റ്; മൂക്കിൽ നിന്ന് രക്തം വാർന്ന് കിഡംബി ശ്രീകാന്ത്

January 12, 2021
6 minutes Read

തുടരെയുള്ള കൊവിഡ് പരിശോധനയെ തുടർന്ന് മൂക്കിൽ നിന്ന് രക്തം വന്നതായി ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്ത്. തായ്‌ലാൻഡ് ഓപ്പണിംഗ് കളിക്കാൻ എത്തിയത് മുതൽ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയത്. നാലും അസ്വസ്ഥമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മൂക്കിൽ നിന്ന് രക്തം വരുന്നതിന്റേതും രക്തം തുടച്ച ടിഷ്യുന്റെയും ചിത്രം ശ്രീകാന്ത് പങ്കുവച്ചു.

തായ്‌ലാൻഡ് ഓപ്പണിംഗിൽ കളിക്കാനായാണ് തങ്ങൾ എത്തിയിരിക്കുന്നത്, അല്ലാതെ രക്തം ചീന്താനല്ല. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കിഡംബി ട്വീറ്റ് ചെയ്തു. ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാൾ, എച്ച്. എസ് പ്രണോയ് എന്നിവർക്ക് കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയായിരുന്നു കിഡംബി ശ്രീകാന്തിന്റെ പ്രതികരണം. തന്റെ കൊവിഡ് ഫലം പോസിറ്റീവ് ആണെന്ന് പറഞ്ഞതല്ലാതെ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് സൈന പ്രതികരിച്ചു.

Story Highlights – Kidambi Srikanth Shares Picture of Bloodied Nose After COVID-19 Tests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top