Advertisement

ശബരിമല തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു

January 12, 2021
1 minute Read

മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. വലിയ കോയിക്കൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ പൂർത്തിയാക്കി ഉച്ചക്ക് ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തരുടെ തിരക്ക് നിയന്ത്രിച്ചായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്. ഈ മാസം 14 നാണ് മകരവിളക്ക്.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്രയുടെ ചടങ്ങുകൾ നടന്നത്. കൊവിഡ് നിയന്ത്രണങ്ങളും രാജപ്രതിതിനിധിയുടെ അസാന്നിധ്യവും നിഴലിച്ചിരുന്നെങ്കിലും തിരക്കൊഴിഞ്ഞ വലിയ കോയിക്കൽ ക്ഷേത്ര മൈതാനം ഭക്തി സാന്ദ്രമായിരുന്നു.

രാവിലെ 11.45 ഓടെയാണ് ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ കൊട്ടാരത്തിൽ നിന്ന് തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ചത്. തുടർന്ന് ആചാരപ്രകാരം പൂജകൾ പൂർത്തിയാക്കി തിരുവാഭരണ പേടകം പ്രത്യേകം ഒരുക്കിയ പീഠത്തിലേക്ക് മാറ്റി. ഉച്ചപൂജകക്ക് ശേഷം ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ട് പറന്ന് യാത്രാ അനുമതി നൽകിയതോടെ മറ്റ് ചടങ്ങുകൾ പൂർത്തിയാക്കി. കൊട്ടാരം കുടുംബാംഗങ്ങൾ പ്രദക്ഷിണമായി എത്തി പേടകം എടുത്ത് കിഴക്കെ നടയിലെത്തിച്ചു. ഒരു മണിയോടെ തിരുവാഭരണങ്ങൾ ഗുരുസ്വാമി ചുമലിലേറ്റിയതോടെ യാത്ര ആരംഭിച്ചു. രാജപ്രതിനിധി പങ്കെടുക്കാത്തതിനാൽ പൂജിച്ച ഉടവാൾ കൈമാറുന്ന അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.

ഘോഷയാത്രയുടെ ആദ്യ ദിവസമായ ഇന്ന് അയിരൂർ പുതിയ കാവ് ക്ഷേത്രത്തിൽ വിശ്രമിക്കുന്ന സംഘം രണ്ടാം ദിവസം വിവധ ക്ഷേത്രങ്ങളിലൂടെയും മൂന്നാം ദിവസം കാനനപാതയിലൂടെയും സഞ്ചരിച്ചാണ് ശബരിമലയിലെത്തുക. മകര സക്രമ ദിവസമായ വ്യാഴാചയാണ് മകരവിളക്ക് മഹോത്സവവും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും.

Story Highlights – Sabarimala Thiruvabharana procession started from Pandalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top