കേരളം അടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ അനുമതി നല്‍കി കേന്ദ്രം

കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് കേരളം കടന്നു പോകുന്നത്. ഈ സ്ഥിതി കണക്കാക്കുമ്പോള്‍ അധിക വായ്പ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തിന് വലിയ ആശ്വാസമാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ എടുക്കാവുന്നതിന്റെ പരിധി ഉയര്‍ത്തിയിരുന്നു.
ഈസി ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് സംസ്ഥാനത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ
സംസ്ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്‌നാടിന് 4,813 കോടി രൂപയും, കര്‍ണാടകയ്ക്ക് 4, 509 കോടി രൂപയുമാണ് ലഭിക്കുക.
Story Highlights – loan, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here