പരീക്ഷണം അവസാനിക്കുന്നതിന് മുന്‍പ് കോവാക്സിന് വിതരണം അരുത്; ജനങ്ങള്‍ ഗിനി പന്നികളല്ല: കോണ്‍ഗ്രസ് എം പി മനീഷ് തിവാരി

മൂന്നാം ഘട്ട വാക്സിന് പരീക്ഷണത്തിന് മുന്‍പ് ഭാരത ബയോടെക്കിന്റെ കോവാക്സിന് വിതരണം ചെയ്യരുതെന്ന് കോണ്‍ഗ്രസ് എം പി മനീഷ് തിവാരി. ഇന്ത്യക്കാര്‍ ഗിനി പന്നികളല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഏത് വാക്സിന് വേണമെന്ന് വാക്സിന് സ്വീകരിക്കുന്ന വ്യക്തിക്ക് തീരുമാനിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് എതിരെയാണ് മനീഷ് തിവാരിയുടെ വിമര്‍ശനം.
Read Also : കൊവിഡ് വാക്സിന് കേരളത്തിലെത്തി; ആദ്യബാച്ച് വാക്സിന് എത്തിയത് കൊച്ചിയില്‍
കേന്ദ്ര സര്‍ക്കാര്‍ കോവാക്സിന്റെ അടിയന്തര ഉപയോഗം അനുവദിച്ചു. എന്നാല്‍ ഏത് വാക്സിന് വേണമെന്നുള്ളത് സ്വീകരിക്കുന്ന ആള്‍ക്ക് തീരുമാനിക്കാനാകില്ലെന്നാണ് ഇപ്പോഴുള്ള വിശദീരണം. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്ത്തിയായില്ലെന്നതും മനീഷ് തിവാരി ചൂണ്ടിക്കാട്ടി. കൂടാതെ വാക്സിന്റെ കാര്യക്ഷമതയും സംശയാസ്പദമാണെന്നും മനീഷ് തിവാരി.
വാക്സിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിച്ചതിന് ശേഷമാണ് വിതരണം നടത്തേണ്ടത്. ഇപ്പോഴുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം നല്‍കണമെന്നും കുത്തിവയ്പ് മൂന്നാം ഘട്ട പരീക്ഷണം ആക്കരുതെന്നും മനീഷ് തിവാരി. ഇന്ത്യക്കാര്‍ ഗിനി പന്നികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights – congress, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here