എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവർക്കറിയില്ല; കർഷകർക്കു പിന്നിൽ മറ്റു ചിലർ: ഹേമ മാലിനി

ഡൽഹി പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് എന്തിനാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് പോലും അറിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. കർഷക സമരത്തിനു പിന്നിൽ മറ്റാരൊക്കെയോ ആണെന്നും അവർ കർഷകരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹേമ മാലിനി പറഞ്ഞു. അതേസമയം, സുപ്രിം കോടതി കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തതിനെ ഹേമ മാലിനി അനുകൂലിച്ചു.
“കർഷക നിയമങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തത് നന്നായി. അതുകൊണ്ട് തന്നെ സ്ഥിതി ഒന്നു ശാന്തമാവും. പലവട്ടം ചർച്ച നടത്തിയിട്ടും സമവായത്തിൽ എത്താൻ കർഷകർ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. എന്താണ് വേണ്ടതെന്ന് അവർക്ക് അറിയില്ല. കർഷക നിയമങ്ങളുടെ പ്രശ്‌നം എന്താണെന്ന് അവർ പറയുന്നുമില്ല. ആരോ പറഞ്ഞത്ത് അനുസരിച്ചാണ് അവർ ഇതെല്ലാം ചെയ്യുന്നത് എന്നാണ് ഇതിനർഥം.”- ഹേമ മാലിനി പറഞ്ഞു.
Read Also : കാര്‍ഷിക നിയമം: ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍
പഞ്ചാബ് ഒരുപാട് നഷ്ടം സഹിച്ചു. കർഷകർ മൊബൈൽ ടവറുകൾ തകർക്കുന്നത് നല്ല കാഴ്ച ആയിരുന്നില്ല. സർക്കാർ പലവട്ടം ചർച്ചയ്ക്കു വിളിച്ചിട്ടും കർഷകർക്ക് ഒരു അജൻഡ പോലും ഉണ്ടായിരുന്നില്ല എന്നും ഹേമമാലിനു ആരോപിച്ചു.
അതേസമയം, കാർഷിക നിയമങ്ങളിൽ ചർച്ചയും സമരവുമെന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. വെള്ളിയാഴ്ച കേന്ദ്രസർക്കാരുമായി നിശ്ചയിച്ചിരിക്കുന്ന ചർച്ചയിൽ പങ്കെടുക്കും. സുപ്രിംകോടതിയുടെ സമിതിയുമായി സഹകരിക്കില്ല.
Story Highlights – Farmers Don’t Know What They Want, Someone Else Behind Protest: Hema Malini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here