റിലീസിന് തയ്യാറായി 19 ചിത്രങ്ങൾ; പട്ടിക പുറത്തിറക്കി നിർമാതാക്കൾ

സംസ്ഥാനത്ത് റിലീസിന് തയ്യാറായി പത്തൊൻപത് ചിത്രങ്ങൾ. ജനുവരിയിൽ മൂന്ന് ചിത്രങ്ങൾ റിലീസ് ചെയ്യും. ഫെബ്രുവരിയിൽ പന്ത്രണ്ടും മാർച്ചിൽ നാല് ചിത്രങ്ങളും തീയറ്ററുകളിൽ എത്തും. ചിത്രങ്ങളുടെ പട്ടിക നിർമാതാക്കൾ പുറത്തിറക്കി.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ആദ്യം തിയേറ്ററിലെത്തുന്ന മലയാളചിത്രം ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വെള്ളം’ ആണ്. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

ഒമ്പത് മാസങ്ങളോളം അടഞ്ഞു കിടന്ന ശേഷം സംസ്ഥാനത്ത് തീയറ്ററുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററാണ് ആദ്യം തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights – Cinema

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top