നിക്ഷേപ തട്ടിപ്പ്; എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്ക് 25 കേസുകളില്‍ കൂടി ജാമ്യം

നിക്ഷേപ തട്ടിപ്പില്‍ എം.സി. കമറുദീന്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം. 25 കേസുകളിലാണ് പുതുതായി ജാമ്യം ലഭിച്ചത്. 11 കേസുകളില്‍ കാസര്‍ഗോഡ് സിജെഎം കോടതിയും 14 കേസുകളില്‍ ഹോസ്ദുര്‍ഗ് കോടതിയുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ 52 കേസുകളില്‍ കമറുദ്ദീന് ജാമ്യം ലഭിച്ചു.

പുതുതായി സമര്‍പ്പിച്ച 16 കേസുകളിലെ ഹര്‍ജിയില്‍ കാസര്‍ഗോഡ് സിജെഎം കോടതി നാളെ വാദം കേള്‍ക്കും. 96 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ എംഎല്‍എയുടെ ജയില്‍ മോചനം സാധ്യമാകൂ.

Story Highlights – Investment fraud; M.C. Kamaruddin MLA granted bail in 25 more cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top