ശബരിമല സന്നിധാനത്ത് ഇന്ന് മകരവിളക്ക്

ശരണമന്ത്രങ്ങളാൽ മുഖരിതമായ ശബരിമല സന്നിധാനത്ത് ഇന്ന് മകരവിളക്ക്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 5 മണിയോടെ ശരംകുത്തിയിൽ എത്തും. തുടർന്ന് ദേവസ്വം അധികൃതർ ആചാരപൂർവ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

വൈകിട്ട് 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. പിന്നാലെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി മഹാദീപാരാധന. ശേഷമാണ് ഭക്ത സഹസ്രങ്ങൾ കാത്തിരിക്കുന്ന മകരവിളക്ക് ദർശനം.

Story Highlights – Makaravilakku today at Sabarimala Sannidhanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top