കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കൊവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
അന്‍പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. കൊല്ലത്ത് കഴിഞ്ഞ ദിവസം ഇയാള്‍ കാര്‍ മോഷ്ടിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും അലേര്‍ട്ട് നല്‍കിയിരുന്നു.
Story Highlights – Vadiwal Vineeth arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here