Advertisement

തുടർജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ ഈസ്റ്റ് ബംഗാൾ

January 15, 2021
2 minutes Read
kerala blasters east bengal

ഐ എസ് എലിൽ തുടർജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും. അതേസമയം, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഈസ്റ്റ് ബംഗാൾ തോൽവി അറിഞ്ഞിട്ടില്ല. 10 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുമായി ഈസ്റ്റ് ബംഗാൾ 9ആം സ്ഥാനത്തും 10 മത്സരങ്ങളിൽ നിന്ന് 9 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് 10ആം സ്ഥാനത്തുമാണ്.

വളരെ മോശം പ്രകടനങ്ങളുമായി ലീഗ് ആരംഭിച്ച രണ്ട് ടീമുകളാണ് ഇന്ന് പരസ്പരം പോരടിക്കുക. അവസാന ചില മത്സരങ്ങളിലെ പ്രകടനം ഇരു ടീമുകൾക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചു. ലീഗിൽ മുന്നേറണമെങ്കിൽ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. മുൻപ് സീസണിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിനു സമനിലയായിരുന്നു.

ജോർഡൻ മറേയുടെ ഫോമാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നത്. ഒപ്പം അവസാന മത്സരങ്ങളിൽ ഗാരി ഹൂപ്പർ നടത്തുന്ന പ്രകടനങ്ങളും മികച്ചതാണ്. ഏറെ പ്രതീക്ഷകളോടെ എത്തിച്ച ഹൂപ്പർ ഫോമിലേക്കുയരുന്നതിൻ്റെ സൂചനയാണ് ലഭിക്കുന്നത്. ഹൂപ്പർ ഫോം തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. മികച്ച ഫോമിലുള്ള മധ്യനിരയും ബ്ലാസ്റ്റേഴ്സിൻ്റെ ജീവനാഡിയാണ്.

ഗോളടിക്കാൻ ആളില്ലാതെ ബുദ്ധിമുട്ടിയ ഈസ്റ്റ് ബംഗാളിന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നൈജീരിയൻ ഫോർവേഡ് ബ്രൈറ്റ് എനോബഖാറെയുടെ വരവ് ഏറെ ഗുണം ചെയ്തു. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് തവണ ബ്രൈറ്റ് സ്കോർ ചെയ്തു. ബ്രൈറ്റിനൊപ്പം ഫോമിലേക്കുയർന്ന മധ്യനിരയും ഈസ്റ്റ് ബംഗാളിൻ്റെ യാത്രയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.

Story Highlights – kerala blasters vs east bengal isl preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top