‘കൊറോണ വൈറസിനേക്കാള്‍ അപകടകാരി’; ബിജെപിക്ക് എതിരെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്‍

ബിജെപി കൊറോണ വൈറസിനേക്കാള്‍ അപകടകാരിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. മതത്തിന്റെ പേരില്‍ ജനങ്ങള്‍ തമ്മില്‍ കലഹിപ്പിച്ച് കലാപം ഉണ്ടാക്കുകയാണ് അവരെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. ഒരു രക്തദാന ക്യാമ്പില്‍ പങ്കെടുക്കവെയായിരുന്നു നുസ്രത്ത് ജഹാന്റെ പരാമര്‍ശം.
‘നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നുവയ്ക്കൂ, കാരണം ചിലര്‍ കൊറോണ വൈറസിനേക്കാള്‍ അപകടകാരികളാണ്. അവര്‍ക്ക് നമ്മുടെ സംസ്‌കാരം എന്തെന്ന് മനസിലാകുന്നില്ല. എന്തെന്നാല്‍ അവര്‍ക്ക് മനുഷ്യത്വം എന്തെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് നമ്മുടെ കഠിനാധ്വാനത്തിന്റെ വില മനസിലാകുന്നില്ല. എന്തെന്നാല്‍ അവര്‍ക്ക് വ്യാപാരം മാത്രമേ അറിയൂ. അവര്‍ക്ക് ധാരാളം പണമുണ്ട്. അത് അവര്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നു. അവര്‍ ആളുകളെ തമ്മില്‍ മതത്തിന്റെ പേരില്‍ അടിപ്പിക്കുകയും കലാപങ്ങളുണ്ടാക്കുകയും ചെയ്യുന്നു’ എന്നായിരുന്നു നുസ്രത്ത് ജഹാന്റെ പ്രസ്താവന.
Read Also : നിയമസഭ തെരഞ്ഞെടുപ്പ്; 37 സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി
ബിജെപിയുടെ സമൂഹ മാധ്യമ തലവനായ അമിത് മാളവ്യ നുസ്രത്ത് ജഹാനെതിരെ രംഗത്തെത്തി. ബംഗാളിലെ തെരഞ്ഞെടുപ്പ് ചുമതലയുടെ കോ- കണ്‍വീനര്‍ കൂടിയാണ് അമിത് മാളവ്യ. അമിത് മാളവ്യ പറഞ്ഞത് ഇങ്ങനെ, ‘പശ്ചിമ ബംഗാളില്‍ നടക്കുന്നത് വളരെ മോശമായ വാക്‌സിന്‍ രാഷ്ട്രീയമാണ്. ആദ്യം മമത ബാനര്‍ജി മന്ത്രിസഭയിലെ മന്ത്രിയായ സിദ്ദീഖ്വുള്ള ചൗധരി വാക്‌സിന്‍ ട്രക്കുകള്‍ തടഞ്ഞു. ഇപ്പോള്‍ മുസ്ലിങ്ങള്‍ വളരെയധികം താമസിക്കുന്ന ദേഗംഗ്ഗയില്‍ ബിജെപിയെ കൊറോണയോട് ഉപമിച്ചിരിക്കുകയാണ് തൃണമൂല്‍ എംപി. പക്ഷേ ആന്റി മിണ്ടുന്നില്ല, എന്താണ് പ്രീണനമാണോ’ എന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Story Highlights – nusrat jahan, trinamool congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here