സംസ്ഥാനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോഡിട്ട് മന്ത്രി തോമസ് ഐസക്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്ന് പിറന്നത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായിരുന്നു. 2016ലായിരുന്നുഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. അന്ന് ബജറ്റ് അവതരണം രണ്ട് മണിക്കൂർ 54 മിനിട്ട് നീണ്ടു നിന്നു. 2013 ൽ കെ. എം മാണിയുടെ രണ്ട് മണിക്കൂർ 50 മിനിട്ട് സമയമാണ് ഉമ്മൻചാണ്ടി മറികടന്നത്.

Story Highlights – Kerala budget 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top