Advertisement

മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ്

January 15, 2021
1 minute Read
Train service tourism Munnar

മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനുമുള്ള താൽപര്യം ടാറ്റ എസ്റ്റേറ്റ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ടൂറിസം സ്ഥലങ്ങളുടെ പശ്ചാത്തലം വികസിപ്പിക്കാൻ 117 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഈ വർഷം ടൂറിസം മേഖല സാധാരണ നിലയിലെത്തും. കൊവിഡ് മൂലം മുടങ്ങിയ ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം പുനരാരംഭിക്കും. ഇതിന് 20 കോടി രൂപ വകയിരുത്തും. എക്കോ ടൂറിസം അടക്കം നൂതന ടൂറിസം സാധ്യതകൾക്ക് 3 കോടി രൂപ. കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപ അനുവദിക്കും. കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കും. ടൂറിസം മാർക്കറ്റിങിന് എക്കാലെത്തെയും വലിയ തുകയായ 100 കോടി രൂപ അനുവദിക്കും.

Story Highlights – Train service for tourism in Munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top