കൈക്കൂലി കേസ്; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് സിബിഐ

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സിബിഐ. ബാങ്ക് തട്ടിപ്പ് കേസിൽ കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥരെ സിബിഐ സസ്‌പെൻഡ് ചെയ്തു. ആരോപണ വിധേയരായ മറ്റു രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തു.
ഡിഎസ്പി റാങ്കിലുള്ള ആർ.കെ റിഷി, ഡിഎസ്പി ആർ.കെ സാങ്വാൻ, ഇൻസ്‌പെക്ടർ കപിൽ ധൻകാഡ്, സ്റ്റെനോ സമീർ കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ആസ്ഥാനത്ത് ഉൾപ്പെടെ ഒന്നിലധികം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ചില അഭിഭാഷകരേയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
Story Highlights – CBI suspends two of its officers in corruption case
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.