ഡോളര്‍ കടത്ത്; സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക.
പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നും കണ്ടെത്തല്‍. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
Read Also : പ്രോട്ടോകോള്‍ ഓഫീസറുടെ കസ്റ്റംസ് ക്ലിയറന്‍സും മിന്നലില്‍ കത്തിപോയോ: കെ. സുരേന്ദ്രന്‍
ജോ. ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹഖിനെ വരുന്ന 19ാം തിയതിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് നയതന്ത്ര പരിരക്ഷയുടെ ഡോളര്‍ കടത്തി കേസിലാണ് ചോദ്യംചെയ്യല്‍. ലൈഫ് മിഷന്‍ കമ്മീഷനായി ലഭിച്ച തുക ഡോളര്‍ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസില്‍ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനെ കസ്റ്റംസ് പ്രതിയാക്കിയിട്ടുണ്ട്.
ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ അനുവദിച്ച തിരിച്ചറിയില്‍ രേഖ ഉപയോഗിച്ചാണ് നയതന്ത്ര പരിരക്ഷയോടെ ഡോളര്‍ കടത്തിയത്. 2018 മുതല്‍ ഈ പദവിയിലുള്ള സുനിലിനെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ യുഎഇ കോണ്‍സുലേറ്റിലെ ആര്‍ക്കും ഇത്തരം തിരിച്ചറിയില്‍ രേഖ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
തുടര്‍ന്നാണ് അന്വേഷണം മുന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിലേക്ക് എത്തിയത്. സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയിലും ഷൈന്‍ എ ഹക്കുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ഉണ്ട്.
ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്ത റബിന്‍സ് കെ ഹമീദിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി തുടങ്ങി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കസ്റ്റംസ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്വര്‍ണക്കടത്തിലെ പ്രധാന ആസൂത്രകരില്‍ ഒരാളായ റബിന്‍സിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ റബിന്‍സിനെ തിങ്കാഴ്ച ഹാജരാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
Story Highlights – dollar smuggling case, customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here