സുപ്രിംകോടതി നിയോഗിച്ച സമിതി അംഗങ്ങളെ ഒഴിവാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തി

സുപ്രിംകോടതി നിയോഗിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോകശക്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാരതീയ കിസാൻ യൂണിയൻ ലോകശക്തി അംഗങ്ങൾ സുപ്രിംകോടതിയെ സമീപിച്ചു.
കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രിംകോടതി തീരുമാനിച്ചിരുന്നു. നാലംഗ സമിതിയെയാണ് സുപ്രിംകോടതി നിയമിച്ചത്. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ജിതേന്ദർ സിംഗ് മൻ, ഇന്റർനാഷണൽ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാർ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനിൽ ധൻവാർ എന്നിവരാണ് കമ്മറ്റിയിൽ ഉള്ളത്. ഈ സമിതിയാണ് കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുക. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
Story Highlights – Farmers’ Union Requests Supreme Court To Remove The Remaining Members Of Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here