കര്‍ഷക നേതാവിന് നോട്ടിസ് നല്‍കി എന്‍ഐഎ

കര്‍ഷക നേതാവിന് എഐഎ നോട്ടിസ് നല്‍കി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് നിര്‍ദേശം. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്കാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാവാണ് ബല്‍ദേവ് സിംഗ് സിര്‍സ.
നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് നോട്ടിസ്. കൂടുതല്‍ കര്‍ഷകര്‍ക്ക് എന്‍ഐഎ നോട്ടിസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ഖാലിസ്ഥാൻ അനുകൂല സംഘടനകളായ സിഖ് ഫോർ ജസ്റ്റിസ്, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ബബ്ബാർ ഖാൽസ ഇന്റർനാഷണൽ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്ന എഫ്.ഐ.ആറിലാണ് കർഷക നേതാക്കൾക്ക് അടക്കം എന്‍ഐഎ നോട്ടീസ്. ഡിസംബർ 15നാണ് എന്‍ഐഎ കേസ് രജിസ്റ്റർ ചെയ്തത്. കേസിനെ കർഷക പ്രക്ഷോഭവുമായി കൂട്ടിക്കെട്ടുന്നതിനെ കർഷക സംഘടനകൾ വിമർശിച്ചു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി അടക്കം പ്രതിഷേധ പരിപാടികളിൽ കർഷക സംഘടനകൾ നാളെ യോഗം ചേർന്ന് അന്തിമരൂപം നൽകും. ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ഹർജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കടുത്ത ശൈത്യത്തിലും കർഷകരുടെ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ഡൽഹി അതിർത്തികളിൽ തുടരുകയാണ്.
അതേസമയം നോട്ടിസ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാനാണെന്ന് ബല്‍ദേവ് സിംഗ് സര്‍സ പറഞ്ഞു. പ്രക്ഷോഭത്തെ അപകീര്‍ത്തി പെടുത്താനാണ് ശ്രമം. മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – nia, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here