രാജ്യം കാത്തിരുന്ന ദിവസമെന്ന് പ്രധാനമന്ത്രി; ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കമായി

രാജ്യം കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏറെ നാളായ ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ ദിവസം. ഇന്ന് തുടക്കമാകുന്നത് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കൊവിഡ് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Also : സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ്; അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങള്‍

നേട്ടത്തിന് പിന്നിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനദിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ വഴിയായി രണ്ട് വാക്‌സിനുകള്‍ എത്തിക്കാനായി. രാജ്യത്തിന്റെ പുരോഗതിയുടെ സൂചനയാണിത്. മൂന്ന് കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. രണ്ടാംഘട്ട വാക്‌സിന്‍ വിതരണവും സൗജന്യമായി നടത്തും. രണ്ടാമത്തെ ഡോസ് വാക്‌സിനും എല്ലാവരും എടുക്കണം. പൂര്‍ണ പ്രതിരോധം കൈവരിക്കുന്നത് രണ്ടാം ഘട്ടത്തിന് ശേഷം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകം കണ്ട ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിനാണ് രാജ്യത്ത് ഇന്ന് തുടക്കമാകുന്നത്. രാജ്യമൊട്ടാകെ മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്. പ്രധാനമന്ത്രി കുത്തിവെപ്പ് കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ സംവദിക്കും. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. ഒരുകോടി ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന.

Story Highlights – PM Modi kicks off vaccination drive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top