Advertisement

നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

January 16, 2021
1 minute Read

പാലക്കാട് നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി കരപ്പാറ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തിനിടെ വിനോദ സഞ്ചാരത്തിനായി നെല്ലിയാമ്പതിയിൽ എത്തിയ മൂന്നാമത്തെയാളാണ് മരിക്കുന്നത്. കഴിഞ്ഞ മാസം സീതാർകുണ്ടിൽ സെൽഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ഒരാൾ മരിച്ചിരുന്നു.

Story Highlights – two tourist drowned to death in nelliyampathi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top