Advertisement

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും അമിത് ഷാ; കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് വാദം

January 17, 2021
1 minute Read
amit shah

മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വീണ്ടും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ പൊതുവേദിയില്‍ വച്ചാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് പരാമര്‍ശം.

കോണ്‍ഗ്രസ് എന്തുകൊണ്ട് അധികാരത്തിലിരുന്ന കാലത്ത് 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയില്ലെന്ന് അമിത് ഷാ ചോദിച്ചു. പ്രധാന്‍മന്ത്രി ഫസല്‍ ഭീമാ യോജന, ഭേദഗതി വരുത്തിയ എഥനോള്‍ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെന്നും അമിത് ഷായുടെ ചോദ്യം. കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നും അമിത് ഷാ.

Read Also : മമത ഒറ്റപ്പെടാൻ പോവുന്നു; 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കും: അമിത് ഷാ

നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതാണെന്നും രാജ്യത്തെ കര്‍ഷകരുടെ വരുമാനം പല മടങ്ങ് വര്‍ധിപ്പിക്കാന്‍ പുതിയ നിയമങ്ങള്‍ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ലോകത്ത് എവിടെയും വില്‍ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അമിത് ഷാ.

അതേസമയം കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. നിയമത്തെ സ്റ്റേ ചെയ്തുകൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ല. ജനുവരി 19ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ നിയമത്തിലെ വകുപ്പുകള്‍ ഓരോന്നായി ചര്‍ച്ച ചെയ്ത് കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Story Highlights – amit shah, farm bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top