പിണറായി വിജയനോട് ക്ഷമ ചോദിക്കണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനോട് ക്ഷമ ചോദിക്കണമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി വിജയനെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മിക്കതും തെറ്റായിരുന്നു. മുതലാളിത്വത്തിന്റെ ദത്തുപുത്രനല്ലെന്ന് പിണറായി തെളിയിച്ചു. വിഭാഗിയതയില്‍ ഒരു പക്ഷത്ത് നില്‍ക്കേണ്ടിവന്നു. താനും വിഎസും ഇപ്പോള്‍ തിരുത്തുകയാണ്. പിണറായിയാണ് ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി. പിണറായി വിജയനെ നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നതായും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായിട്ട് വളരെ അടുത്ത് അറിയുന്ന ആളുകളാണ് ഞങ്ങള്‍. ഇടക്കാലത്ത് ചില രാഷ്ട്രീയ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുള്ളതിനാല്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രിയായതിനുശേഷം ഈ ഭാഗത്തേക്ക് ഒക്കെ വരവ് കുറവാണ്. ഇപ്പോള്‍ എനിക്ക് 96 വയസായി. ഏറ്റവും പ്രിയപ്പെട്ട നേതാവായാണ് പിണറായി വിജയനെ കാണുന്നത്. പിണറായി വിജയനോട് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ ഏറ്റവും പ്രഗത്ഭനാണ് പിണറായി വിജയനെന്നും ഇടതുപക്ഷത്തിന് കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – Berlin Kunjananthan Nair wants to apologize to Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here