കുടിശിക ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവച്ച് സമരത്തിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ കോണ്‍ട്രാക്ടേഴ്‌സ്

കുടിശിക തുക ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവച്ച് സമരത്തിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ കോണ്‍ട്രാക്ടേഴ്‌സ്. ഒന്നര വര്‍ഷത്തിനിടെ നടന്ന ജോലികള്‍ക്ക് ചെലവഴിച്ച എണ്ണായിരത്തി അഞ്ഞൂറ് കോടി രൂപയാണ് ലഭിക്കാനുള്ളതെന്ന് കരാറുകാര്‍ പറഞ്ഞു. സാധനസാമഗ്രികളുടെ വില വര്‍ധനയും പ്രതിസന്ധി രൂക്ഷമാക്കി.
മന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്നും കരാറുകരുടെ തുക നല്‍കിയിട്ടില്ലെന്നും കരാറുകാരന്‍ വര്‍ഗീസ് കണ്ണമ്പള്ളി പറയുന്നു. ഒന്നര വര്‍ഷമായി ഇവര്‍ക്ക് കരാര്‍ തുക ലഭിക്കുന്നില്ല. നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനയും ഇവര്‍ക്ക് വെല്ലുവിളിയായി. പലവട്ടം ധനമന്ത്രിയെ വിവരം ധരിപ്പിച്ചിട്ടും ബജറ്റില്‍ പരിഗണന നല്‍കിയില്ല എന്ന് കരാറുകാര്‍ പറയുന്നു.
കുടിശിക നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നിയമസഭാ മാര്‍ച്ച് നടത്തുമെന്നും കരാറുകാര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിര്‍മാണജോലികള്‍ നിര്‍ത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്.
Story Highlights – Government contractors say they will stop construction and go on strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here