കിഫ്ബിക്കെതിരായ പരാമർശം; വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും

കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു. റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെന്നാരോപിച്ച് വിഡി സതീശൻ നൽകിയ നോട്ടീസിന്മേൽ സഭയുടെ എത്തിക്‌സ് കമ്മിറ്റി തീരുമാനം മന്ത്രിക്ക് അനുകൂലമാകും.

അതേസമയം,അവകാശ സമിതി ഇന്ന് അന്തിമ റിപ്പോർട്ട് തയാറാക്കാൻ യോഗം ചേരുന്നുണ്ട്. ബജറ്റിന്മേൽ ഇന്ന് ചർച്ച തുടങ്ങും ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ബിൽ ഉച്ചക്കു ശേഷം സഭ പരിഗണിക്കും.

Story Highlights – Reference to Kifby; The controversial CAG report will be tabled in the Assembly today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top