മൊബൈൽ ആപ്പ് വായ്പ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

മൊബൈൽ ആപ്പ് വായ്പ തട്ടിപ്പ് കേസിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ​ഗോപേഷ് അ​ഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.

എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്കുമാർ, ക്രൈംബ്രാഞ്ച് എസ്പിമാരായ സാബു മാത്യു, എം. ജെ സോജൻ, ഡിവൈഎസ്പിമാരായ പി. വിക്രമൻ, കെ. ആർ ബിജു, അനിൽ കുമാർ എന്നിവർ സംഘത്തിലുണ്ടാകും. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, സിബിഐ, ഇന്റർപോൾ എന്നിവരുടെ സഹായത്തോടെയായിരിക്കും അന്വേഷണം.ഓൺലൈൻ വായ്പാ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും ഡിജിപി നിർദേശം നൽകി. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ പ്രത്യേക സംഘം ഉടൻ ശേഖരിക്കും.

Story Highlights – mobile app loan fraud

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top