Advertisement

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം ഇന്ന് പ്രഖ്യാപിക്കും

January 19, 2021
Google News 2 minutes Read
India squad England Tests

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് വിഡിയോ കോൺഫറൻസിലൂടെയാവും സെലക്ഷൻ കമ്മറ്റി ടീം നിശ്ചയിക്കുക. പറ്റേണിറ്റി അവധിയിലുള്ള ക്യാപ്റ്റൻ വിരാട് കോലിയും കൂടിക്കാഴ്ചയിൽ പങ്കാളിയാവും.

ചേതൻ ശർമ്മ ചെയർമാനായ പുതിയ സെലക്ഷൻ കമ്മറ്റിയുടെ ആദ്യ ദൗത്യമാണ് ഇത്. ഓസീസ് പര്യടനത്തിൽ ഇന്ത്യയുടെ പ്രകടനം സന്തോഷം നൽകുന്നതാണെങ്കിലും താരങ്ങളുടെ പരുക്ക് കമ്മറ്റിക്ക് വലിയ തലവേദനയാകും. ജസ്പ്രീത് ബുംറ, ആർ അശ്വിൻ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുൽ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ പരമ്പരക്കിടെ പരുക്കേറ്റ് പുറത്തായിരുന്നു. പകരം ടീമിലെത്തിയവരിൽ നവദീപ് സെയ്നി മാത്രമാണ് നിരാശപ്പെടുത്തിയത്. ഋഷഭ് പന്ത്, ചേതേശ്വർ പൂജാര എന്നീ താരങ്ങൾ പരുക്കുമായാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ പൂർണ ഫിറ്റായ താരങ്ങൾ എത്ര പേരുണ്ട് എന്നതിനനുസരിച്ചാവും ടീം തെരഞ്ഞെടുപ്പ്.

Read Also : ഗാബ ടെസ്റ്റ്: ഗില്ലിനു ഫിഫ്റ്റി; ഇന്ത്യ പൊരുതുന്നു

പരുക്കിൽ നിന്ന് മുക്തനായതിനാൽ ഇശാന്ത് ശർമ്മ ടീമിലെത്തും. മുൻനിര താരങ്ങളുടെ അഭാവത്തിൽ ടീമിലിടം നേടി മികച്ച പ്രകടനം നടത്തിയ ടി നടരാജൻ, ശർദ്ദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ എന്നിവരും ടീമിൽ തുടരും. മുഹമ്മദ് സിറാജ്, ശുഭ്മൻ ഗിൽ എന്നീ താരങ്ങൾക്കും ഇടം ലഭിക്കും. കോലി ടീമിലേക്ക് മടങ്ങിയെത്തുമ്പോൾ രഹാനെ വൈസ് ക്യാപ്റ്റനാവും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനങ്ങൾ സെലക്ഷൻ കമ്മറ്റി നിരീക്ഷിക്കുകയാണ്. പരുക്ക് വില്ലനാവുന്ന സാഹചര്യത്തിൽ ബാക്കപ്പ് താരങ്ങളെ കണ്ടെത്താൻ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം നിർണായകമാവും.

ചെന്നൈയിലാണ് ആദ്യ രണ്ട് ടെസ്റ്റുകളും നടക്കുക. ഫെബ്രുവരി അഞ്ചിനാണ് ആദ്യ മത്സരം. 13ന് രണ്ടാം മത്സരം നടക്കും.

Story Highlights – India squad for first two England Tests announce today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here