ഫയര്‍ഫോഴ്‌സില്‍ വന്‍ പരിഷ്‌കാരം; ഇന്റലിജന്‍സ് വിഭാഗം വരുന്നു

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. സംസ്ഥാനത്ത് തീപിടുത്ത സാധ്യതയുള്ള കെട്ടിടങ്ങള്‍ ഫയര്‍ ഇന്റലിജന്‍സ് കണ്ടെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി.
ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്നത് അടക്കം നിരവധി പരാതികള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിലവില്‍ ഇന്റലിജന്‍സ് വിഭാഗം രൂപീകരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. അഗ്നിശമന സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങള്‍ അടക്കമുള്ളവ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തും. അഴിമതി തടയാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം രൂപീകരിക്കുന്നത്.
Story Highlights – Major reform in fire force; The intelligence section is coming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here