Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മുന്‍ ലോക്‌സഭാംഗം കെ.പി. ധനപാലന്‍

January 20, 2021
2 minutes Read

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മുന്‍ ലോക്‌സഭാംഗം കെ.പി. ധനപാലന്‍. പാര്‍ട്ടി അവസരം നല്‍കിയാല്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട് . ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് സര്‍വേ നിര്‍ണായകമാണ്. ഉമ്മന്‍ ചാണ്ടി നായകസ്ഥാനത്ത് എത്തുന്നത് മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്നും കെ. പി. ധനപാലന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

വൈപ്പിന്‍, കൊടുങ്ങല്ലുര്‍, ചാലക്കുടി സീറ്റുകളികളിലാണ് കെ. പി. ധനപാലന്‍ പ്രതീക്ഷവയ്ക്കുന്നത്. ഒരാളുടെ നേതൃത്വത്തിലായിരിക്കണം തെരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നോട്ട് പോകാനായാല്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിനായി ഇടിച്ചുകയറില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Assembly elections; KP dhanapalan has expressed interest in contesting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top