കാക്കകളിൽ പക്ഷിപ്പനി; ചെങ്കോട്ട അടച്ചു

ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ട അടച്ചു. കഴിഞ്ഞയാഴ്ച ചെങ്കോട്ടയുടെ പരിസരത്ത് ചത്ത് വീണ 15ഓളം കാക്കകളിൽ നടത്തിയ പരിശോധനയിൽ എച്ച്5എൻ1 കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. റിപ്പബ്ലിക് ദിനമായ ജനവരി 26 വരെ ആകും ചെങ്കോട്ട അടഞ്ഞ് കിടക്കുക.
ഡൽഹി സർക്കാരിന്റെ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിലാണ് കാക്കകളിൽ പക്ഷിപ്പനി സ്ഥിതികരിച്ചത്. കാക്കളുടെ സാംപിൾ പഞ്ചാബിലെ ജലന്ധറിലുള്ള റീജ്യണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ പരിശോധിച്ചു.
അതേസമയം, രാജ്യത്ത് പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായി മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞിരുന്നു. രോഗവ്യാപനം ഇല്ലാത്ത ഇടങ്ങളിൽ ഇറച്ചി വില്പന പുനരാരംഭിക്കുന്നത് ആലോചിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജാഗ്രത തുടരണമെന്നും ഇറച്ചിയും മുട്ടയും പൂർണമായി വേവിച്ചേ കഴിക്കാവൂ എന്നും കേന്ദ്രം ആവർത്തിച്ചു.
Story Highlights – bird flu red fort closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here