മാഡ്രിഡിലെ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; മൂന്ന് മരണം

സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ കെട്ടിടത്തില്‍ സ്‌ഫോടനം. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് പേര്‍ മരിച്ചെന്ന് മേയര്‍ ജോസ് ലൂയിസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരാളെ കാണാനില്ലെന്നും വിവരം.
ലാ ലത്തീനയിലെ ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ആളുകള്‍ താമസിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ബോയിലറിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനിടയിലാണ് അപകടം നടന്നത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ കാറുകള്‍ തകര്‍ന്നു.
രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 100ല്‍ അധികം രക്ഷാ പ്രവര്‍ത്തകരും പൊലീസും അഗ്നി ശമന സേനയും സ്ഥലത്തുണ്ട്. കെട്ടിടത്തില്‍ നിന്ന് വന്‍ തോതില്‍ പുക ഉയര്‍ന്നതായും റിപ്പോര്‍ട്ട്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Story Highlights – madrid, explosion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here