ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 30 ാം തിയതിയാണ് യോഗം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കര്‍ഷകസമരങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇത്തവണ പാര്‍ലമെന്റില്‍ ഉയര്‍ന്നുവരും. അതിന് മുന്നോടിയായി എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന നിലപാടാകും സര്‍ക്കാര്‍ യോഗത്തില്‍ അറിയിക്കുക.

വിവിധ പാര്‍ട്ടി നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ദമാകാതിരിക്കാനുള്ള നടപടികളാകും സ്വീകരിക്കുക.

Story Highlights – Centre to hold an all-party meeting on January 30 ahead of Union Budget

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top