അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്.

വാഷിംഗ്ടണിലെത്തിയ ജോ ബൈഡന്‍ ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ്‍ മെമ്മോറിയലായിരുന്നു. ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകാന്‍ സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിന്‍ ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡന്‍ എത്തിയത്. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല.

Story Highlights – Joe Biden returns to Washington DC to be sworn in as the 46th US President

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top