കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍

കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍. ചര്‍ച്ചകള്‍ക്കായി നേതൃത്വം ക്ഷണിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഗണിക്കപ്പെടുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
Read Also : ‘ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’ വിമര്‍ശനവുമായി മന്ത്രി കെ സുധാകരന്‍
അതേസമയം ഹൈക്കമാന്‍ഡ് തീരുമാനത്തോടെ ഒതുക്കപ്പെട്ടുവെന്ന തോന്നലില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലക്ഷ്യം ജയമെന്നും ചെന്നിത്തല. വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡല പര്യടനം നടത്തും. ഈ മാസം 28 ന് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. സംസ്ഥാനത്തുടനീളം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ആദ്യപടിയെന്നോണമാണ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ എത്തുന്നത്.
Story Highlights – k sudhakaran, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here