രാഹുൽ ഗാന്ധി 28 ന് വയനാട്ടിൽ; വിവിധ യോഗങ്ങളിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡല പര്യടനം നടത്തും. ഈ മാസം 28 ന് ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധി വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
സംസ്ഥാനത്തുടനീളം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ആദ്യപടിയെന്നോണമാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ എത്തുന്നത്. 27 ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുകയും തുടർന്ന് 28 ന് മത മേലധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേയും യുഡിഎഫ് കൺവെൻഷനുകളിൽ രാഹുൽ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്കുള്ള സ്വീകരണ യോഗങ്ങളിലും രാഹുലിന്റെ സാന്നിധ്യമുണ്ടാകും.
Story Highlights – rahul gandhi, wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here