രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഐ ഗ്രൂപ്പ്; ആര് മുഖ്യമന്ത്രി എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല

ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഐ ഗ്രൂപ്പ്. വിജയിച്ചു വരുന്ന എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ആര് മുഖ്യമന്ത്രി എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. രമേശ് ചെന്നിത്തല കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പ്രതിപക്ഷ നേതാവാണ്. സര്‍ക്കാരിനെതിരെ അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തേണ്ട സ്ഥിതിയുണ്ടായി. ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയ ഹൈക്കമാന്‍ഡ് നടപടി സ്വാഗതാര്‍ഹം. ചെന്നിത്തല അപ്രസക്തനല്ലെന്നും അങ്ങനെയാക്കാന്‍ കഴിയില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്‌ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി സംഘം ചര്‍ച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്ന കാര്യത്തിലും കെ. സുധാകരന് അധ്യക്ഷന്റെ ചുമതല നല്‍കുന്നതിലും പ്രത്യേക സംഘം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.

Story Highlights – Ramesh Chennithala – I Group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top