സമസ്ത അന്വേഷണ സമിതി യോഗം മലപ്പുറത്ത്

സമസ്ത അന്വേഷണ സമിതി യോഗം മലപ്പുറത്ത് ചേരുന്നു. എം.സി. മായീന്‍ ഹാജിയുടേതടക്കമുളള വിവാദ വിഷയങ്ങളില്‍ സമസ്ത മുശാവറ പ്രഖ്യാപിച്ച അന്വേഷണ സമിതിയാണ് യോഗം ചേരുന്നത്. മായീന്‍ ഹാജിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ എം.സി. മായീന്‍ ഹാജി മുശാവറ അംഗം ഉമര്‍ ഫൈസിക്ക് എതിരെ യോഗം വിളിച്ചെന്നും സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത് വച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ ചിലര്‍ ഇടപെട്ട് തടഞ്ഞതും വിവാദത്തിനിടയാക്കിയിരുന്നു. ഈ കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സമസ്ത മുശാവറ നിയോഗിച്ച അന്വേഷണ സമിതിയാണ് മലപ്പുറത്ത് യോഗം ചേരുന്നത്. മായീന്‍ ഹാജിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

സമിതി അംഗങ്ങള്‍ക്ക് പുറമെ മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്ത് കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എട്ട് അംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. എം.സി. മായീന്‍ ഹാജിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയില്‍ ശക്തമാണ്.

Story Highlights – Samastha inquiry committee meeting in Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top