അന്തരിച്ച ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്

ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന്. പയ്യന്നൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
മൃതദേഹം വീട്ടിൽ പൊതുദർശനത്തിനായി വച്ചിരിക്കുകയാണ്.
മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇന്നലെയാണ് അന്തരിച്ചത്. കൊവിഡ് രോഗമുക്തനായി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം.
എഴുപത്തിയാറാം വയസിൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം.ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കല്യാണരാമൻ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്റെ ചിത്രമായ ചന്ദ്രമുഖിയിലും വേഷമിട്ടു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവ് കൂടിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.
Story Highlights – funeral of the late film actor Unnikrishnan Namboothiri today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here