Advertisement

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലെ ക്രമക്കേട്; വിജിലൻസ് നൽകിയ രണ്ടാമത്തെ ത്വരിതാന്വേഷണ റിപ്പോർട്ടും കോടതി തള്ളി

January 21, 2021
2 minutes Read

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് നൽകിയ രണ്ടാമത്തെ ത്വരിതാന്വേഷണ റിപ്പോർട്ടും കോടതി തള്ളി. കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ അന്നത്തെ ചെയർമാൻ ടി.ഒ സൂരജ് അടക്കം ഏഴു പേർക്കെതിരെയാണ് പരാതി ഉണ്ടായിരുന്നത്.

ആരോപണങ്ങളിൽ കഴമ്പില്ലെന്ന വിജിലൻസ് റിപ്പോർട്ടാണ് കോടതി തള്ളിയത്. അന്വേഷണം നടത്തി മാർച്ച് 15നകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. കോർപ്പറേഷൻ 2005 മുതൽ 2014 വരെ നടത്തിയ വിവിധ നിർമ്മാണ പ്രവർത്തികളിൽ അഴിമതി നടന്നുവെന്നാണ് പരാതി. വേണ്ടത്ര അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് വിജിലൻസ് കോടതി വിലയിരുത്തി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിനെ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്.

Story Highlights – Irregularities in Kerala State Construction Corporation; The court also rejected the second probe report submitted by Vigilance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top