ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാത രോ​ഗം

ആന്ധ്രപ്രദേശില്‍ വീണ്ടും അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് അജ്ഞാതമായ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

നിന്ന നില്‍പില്‍ കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍. കുഴഞ്ഞുവീണവരുടെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. 22 പേരെയാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ആറുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥരോട് എലുരുവില്‍ സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Story Highlights – Mystery illness reported in Andhra Pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top