തൃശൂരിൽ ഓക്‌സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു

തൃശൂർ കൊരട്ടിയിൽ ഓക്‌സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു. തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കിയായിരുന്നു ക്രമീകരിച്ചത്. അഗ്‌നിശമനസേന എത്തി വാതകച്ചോർച്ച ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.

Story Highlights – Oxygen tanker and cargo lorry collide in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top