പാണ്ടിക്കാട് പോക്സോ കേസ്; യുവതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം പാണ്ടിക്കാട് പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഴക്കല്ല് സ്വദേശിനി റഹ്ന, വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇതോടെ നാൽപ്പത്തിനാല് പേരുടെ പ്രതിപട്ടികയിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി.
പോക്‌സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം വിവാദമായതോടെ പല പ്രതികളും ഒളിവിൽ പോയിരുന്നു. കേസിലെ മറ്റൊരു പ്രതി ജിബിൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു,
ഇനിയും തിരിച്ചറിയാൻ കഴിയാത്ത പ്രതികളുള്ള കേസിൽ പൊലീസ് അന്വേഷണം ഊർജിതമാണ്. പെൺകുട്ടി 7 തവണ ലൈംഗിക പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇരക്ക് നേരിടേണ്ടി വന്ന സൈബർ കുറ്റകൃത്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബർ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം.
Story Highlights – pandikkad pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here