സിപിഐഎം നേതാവിന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ വടകര ചോമ്പാൽ എസ്ഐയ്ക്ക് സ്ഥലം മാറ്റം

സിപിഐഎം നേതാവിന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ കോഴിക്കോട് വടകര ചോമ്പാൽ എസ്ഐയെ സ്ഥലം മാറ്റി. പെരുവണ്ണാമൂഴി സ്റ്റേഷനിലേക്കാണ് എസ്ഐ പി.വി പ്രശോഭിനെ സ്ഥലം മാറ്റിയത്. വടകര റൂറൽ എസ്പിയുടേതാണ് ഉത്തരവ്.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് പ്രശ്നങ്ങളുടെ തുടക്കം. ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലിയാണ് സിപിഐഎം പ്രാദേശിക നേതൃത്വവും ചോമ്പാൽ പൊലീസും തമ്മിൽ ഇടഞ്ഞത്. നേതാക്കളെത്തി പ്രവർത്തകരെ മോചിപ്പിക്കാൻ ശ്രമിച്ചതും വലിയ വിവാദമായി. തുടർന്നാണ് എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം ഇ.എം ദയാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കൊലവിളി മുഴക്കിയത്. കാക്കിയഴിച്ച് മുൻപിൽലെത്തിയാൽ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. നേതാക്കളുടെ ഭീഷണി പ്രസംഗം വിവാദമായതിന് പിന്നാലെ സ്റ്റേഷനിലെ എസ്ഐയെ തന്നെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. പെരുവണ്ണാമൂഴി സ്റ്റേഷനിലേക്കാണ് എസ്ഐ പി.വി പ്രശോഭിനെ സ്ഥലം മാറ്റിയത് വടകര റൂറൽ എസ്പിയുടേതാണ് ഉത്തരവ്.
Story Highlights – SI Transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here