ജയിലിലായ ഭർത്താവിന് ജാമ്യം ശരിയാക്കാമെന്ന് പറഞ്ഞ് യുവതിയെ വനത്തിൽകൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ

ജയിലിലായ ഭർത്താവിന് ജാമ്യം ശരിയാക്കിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി വിളമന സ്വദേശിയും കൊലക്കേസ് പ്രതിയുമായ അശോകൻ (45) ആണ് അറസ്റ്റിലായത്.
2020 നവംബർ 20നാണ് സംഭവം നടന്നത്. തൊണ്ടൻനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെയാണ് അശോകൻ പീഡിപ്പിച്ചത്. തടവുകാരനായ ഭർത്താവിന് ജാമ്യം സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് യുവതിയെ മക്കിമല വനത്തിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചു. തുടർന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കർണാടകയിലെ കൂർഗ് ജില്ലയിലെ വിരാജ്പേട്ട മുറനാട് ബ്രോസി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
2019 മേയിൽ തോൽപെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്നതിന് തിരുനെല്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഒന്നരവർഷം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.
Story Highlights – Rape, Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here