Advertisement

തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി ദേശീയ രാഷ്ട്രീയ പാർട്ടികൾ

January 23, 2021
Google News 1 minute Read

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി ദേശീയ രാഷ്ട്രീയ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന പശ്ചിമബംഗാളിലും അസമിലും സന്ദർശനം നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് തമിഴ്‌നാട്ടിലെത്തും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും പോയിരിക്കുന്നത്. അമിത് ഷാ അസമിൽ രണ്ട് ദിവസം തങ്ങി പ്രചാരണം നടത്തും. പ്രധാനമന്ത്രി അസമിലെ പ്രചാരണത്തിന് ശേഷം ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ നേട്ടമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അസമിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പട്ടയ വിതരണ മേളയിലും പാർട്ടിയുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പശ്ചിമ ബംഗാളിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ചടങ്ങിൽ പങ്കെടുക്കും.

അതേസമയം, കേരളത്തിൽ നിന്നുള്ള നിയമ സഭാ അംഗമെന്ന നിലയിൽ ദക്ഷിണേന്ത്യയിൽ വലിയ വളർച്ചയുണ്ടായെന്ന് രാഹുൽ ഗാന്ധിക്ക് സ്ഥിക്കേണ്ടതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിൽ അദ്ദേഹമിന്ന് സന്ദർശനം നടത്തുന്നത്. മൂന്ന ദിവസത്തെ പ്രചാരണ പരിപാടികൾക്കാണ് തമിഴ്‌നാട്ടിൽ ലക്ഷ്യമിടുന്നത്. ഡിഎംകെയുമായുള്ള സഖ്യമാണ് സതമിഴ്‌നാട്ടിൽ ഉള്ളതെങ്കിലും കർഷരെ കേന്ദ്രീകരിച്ചും പ്രചാരണ പരിപാടികൾ ഊർജിതമാക്കാനാണ് ശ്രമം.

Story Highlights – National political parties intensify election campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here