എഐസിസി നിരീക്ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്: കെ. സുധാകരന്‍

എഐസിസി നിരീക്ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കെ. സുധാകരന്‍ എംപി. എഐസിസി നേതൃത്വത്തെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുമെന്നും എംപി പറഞ്ഞു. ചര്‍ച്ചകളെല്ലാം വളരെ പോസിറ്റീവാണ്. യുഡിഎഫിന് ഇത്രയും ആത്മവിശ്വാസം നല്‍കുന്ന തെരഞ്ഞെടുപ്പ് വേറെയില്ല. ഐക്യത്തിന്റെ ഉറച്ച ബന്ധനത്തിലാണ് ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതിനാല്‍ നേതാക്കളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. എഐസിസി നിരീക്ഷകര്‍ അടങ്ങിയ കേന്ദ്ര സംഘവും യോഗങ്ങളില്‍ ഭാഗമാകുന്നുണ്ട്. ഉമ്മന്‍ചാണ്ടി ചെയര്‍മാനായ ശേഷമുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. യോഗത്തിന് മുന്നോടിയായി എംഎല്‍എമാരുമായി അശോക് ഗലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights – There is hope in the discussion led by AICC observers: K.S. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here